കൊ​ച്ചി: ക​ട​വ​ന്ത്ര​യി​ല്‍ പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി. വ​ന്ദേ​ഭാ​ര​ത് അ​ട​ക്ക​മു​ള്ള ട്രെ​യി​നു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ ത​യാ​റാ​ക്കി​യ ഭ​ക്ഷ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ര്‍​പ​റേ​ഷ​ന്‍റെ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ഴ​കി​യ ഭ​ക്ഷ​ണം ക​ണ്ടെ​ത്തി​യ​ത്.

"ബൃ​ദ്ധാ​വ​ന്‍ ഫു​ഡ് പ്രൊ​ഡ​ക്ഷ​ന്‍' എ​ന്ന പേ​രി​ല്‍ ക​ട​വ​ന്ത്ര​യി​ല്‍ സ്വ​കാ​ര്യ​വ്യ​ക്തി ന​ട​ത്തു​ന്ന സ്ഥാ​പ​ന​മാ​ണി​ത്. 50 കി​ലോ​യോ​ളം ചീ​ഞ്ഞ ചി​ക്ക​ൻ അ​ട​ക്ക​മാ​ണ് പി​ടി​കൂ​ടി​യ​ത്.

അ​ട​ച്ചു​വെ​ക്കാ​തെ ഈ​ച്ച​യ​രി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു ഭ​ക്ഷ​ണം. വ​ന്ദേ​ഭാ​ര​തി​ന്‍റെ സ്റ്റി​ക്ക​ര്‍ പ​തി​ച്ച ഭ​ക്ഷ​ണ പൊ​തി​ക​ളും ഇ​വി​ടെ നി​ന്നും ക​ണ്ടെ​ത്തി. ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണി​ത്. നി​ല​വി​ൽ അ​ധി​കൃ​ത​ർ സ്ഥാ​പ​നം പൂ​ട്ടി​ച്ചി​ട്ടു​ണ്ട്.