മദ്രസ വിദ്യാർഥികളെയും അണിനിരത്തും, അവർ രാജ്യത്തിന്റെ രണ്ടാമത്തെ പ്രതിരോധ നിര: പാക് പ്രതിരോധമന്ത്രി
Saturday, May 10, 2025 2:00 PM IST
ഇസ്ലാമാബാദ്: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷം വർധിക്കുന്നതിനിടെ മദ്രസകളിൽ പഠിക്കുന്ന വിദ്യാർഥികളെ ആവശ്യമനുസരിച്ച് ഉപയോഗിക്കുമെന്ന് പാക പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. മദ്രസ വിദ്യാർഥികൾ രാജ്യത്തിന്റെ രണ്ടാമത്തെ പ്രതിരോധനിരയാണെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.
"മദ്രസകളെയും മദ്രസ വിദ്യാർഥികളെയും സംബന്ധിച്ചിടത്തോളം, അവർ രാജ്യത്തിന്റെ രണ്ടാം പ്രതിരോധ നിരയാണെന്നതിൽ സംശയമില്ല. അവിടെ പഠിക്കുന്ന ചെറുപ്പക്കാരെ, സമയം വരുമ്പോൾ 100 ശതമാനവും ആവശ്യമനുസരിച്ച് ഉപയോഗിക്കും'- ഖവാജ ആസിഫ് പറഞ്ഞു.