അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ക​ച്ചി​ല്‍ ഡ്രോ​ണ്‍ ത​ക​ര്‍​ന്നു​വീ​ണു. സൈ​ന്യം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

ഇ​ന്ന് രാ​വി​ലെ 8:45നാ​ണ് സം​ഭ​വം. ക​ച്ചി​ല്‍ ആ​ദി​പൂ​ര്‍ തോ​ലാ​നി കോ​ള​ജി​ന് സ​മീ​പ​മാ​ണ് ഡ്രോ​ൺ ത​ക​ർ​ന്നു​വീ​ണ​ത്.

പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍​നി​ന്ന് 150 കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള പ്ര​ദേ​ശം ജ​ന​വാ​സ​മേ​ഖ​ല​യാ​ണ്. ഇ​ത് പാ​ക് ഡോ​ണ്‍ ആ​ണോ​യെ​ന്ന​ട​ക്കം സൈ​ന്യം പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഡ്രോ​ൺ എ​ത്തി​യ​ത് പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍​നി​ന്ന് 35 കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു.