പാക് ഡ്രോൺ ലോഞ്ച്പാഡും സൈനിക പോസ്റ്റുകളും ഇന്ത്യ തകർത്തെന്ന് റിപ്പോർട്ട്
Saturday, May 10, 2025 10:53 AM IST
ന്യൂഡൽഹി: പാക് സൈന്യത്തിന്റെ നിരവധി സൈനിക പോസ്റ്റുകൾ ഇന്ത്യ തകര്‍ത്തതായി റിപ്പോര്‍ട്ട്. ഡ്രോണുകള്‍ വിക്ഷേപിക്കാന്‍ ഉപയോഗി ലോഞ്ച് പാഡും തകർത്തെന്നാണ് വിവരം. പ്രത്യാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്.
പാക് സൈനിക താവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടു. നൂർ ഖാൻ, മുരിദ്, റഫീഖി വ്യോമത്താവളങ്ങൾ ആക്രമിക്കപ്പെട്ടെന്നാണ് വിവരം. ആക്രമണം നടത്തിയത് ഇന്ത്യയാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും പാക്കിസ്ഥാൻ വ്യക്തമാക്കിയിരുന്നു.
അതേസമയം പാക് ഷെല്ലാക്രമണത്തിലും വെടിവയ്പ്പിലും ജമ്മു കാഷ്മീരില്‍ മാത്രം വെള്ളിയാഴ്ച കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. ജമ്മുവിലെ ജനവാസമേഖലയില്‍ പാക്കിസ്ഥാൻ ഷെല്ലാക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ജമ്മു നഗരത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.