പാക്കിസ്ഥാനിൽ ഭൂകന്പം; 4.0 തീവ്രത രേഖപ്പെടുത്തി
Saturday, May 10, 2025 7:23 AM IST
കറാച്ചി: പാക്കിസ്ഥാനിൽ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ 1.44 നാണ് ഭൂചലനം അനുഭവപ്പെട്ടത്. 10 കിലോമീറ്റർ ആഴത്തിലുള്ള ഭൂചലനമാണ് സംഭവിച്ചത്.
ഭൂചലനത്തിൽ നാശനഷ്ടങ്ങളോ പരിക്കുകളോ ഉണ്ടായതായി റിപ്പോർട്ടുകൾ ഇല്ല. കഴിഞ്ഞ തിങ്കളാഴ്ച പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു.