തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​ക്ക് സ​ർ​ക്കാ​ർ സ​ഹാ​യ​മാ​യി 103.24 കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു. പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​നാ​യി 73.24 കോ​ടി​യും മ​റ്റു കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യ​മാ​യി 30 കോ​ടി രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്.

245.86 കോ​ടി രൂ​പ​യാ​ണ് കോ​ർ​പ്പ​റേ​ഷ​ന് സ​ർ​ക്കാ​ർ സ​ഹാ​യ​മാ​യി ന​ൽ​കി​യ​ത്. ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് 6307 കോ​ടി​യോ​ളം രൂ​പ​യാ​ണ് കെ​എ​സ്ആ​ർ​ടി​സി​ക്ക് സ​ർ​ക്കാ​ർ സ​ഹാ​യ​മാ​യി അ​നു​വ​ദി​ച്ച​ത്.

ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം ആ​കെ 1612 കോ​ടി രൂ​പ ന​ൽ​കി. ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ചി​രു​ന്ന 900 കോ​ടി​ക്കു പു​റ​മെ 676 കോ​ടി രൂ​പ അ​ധി​ക​മാ​യി ല​ഭ്യ​മാ​ക്കി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു