ഭയന്ന് വിറച്ച് പാക്കിസ്ഥാൻ; ഷഹബാസ് ഷെരീഫിനെയും അസീം മുനീറിനെയും കാണാനില്ല
Friday, May 9, 2025 9:13 PM IST
ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയിൽ ഭയന്ന് വിറച്ച് പാക്കിസ്ഥാൻ. പാക് പ്രധാനമന്ത്രിയുടെ വസതിക്കു സമീപത്തു സ്ഫോടനമുണ്ടായതിനു പിന്നാലെ ഷഹബാസ് ഷരീഫ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
പ്രധാനമന്ത്രിയുടെ വീടിന്റെ 20 കിലോമീറ്ററിന് സമീപത്തായാണ് ഉഗ്രസ്ഫോടനമുണ്ടായത്. സ്ഫോടനത്തിനു പിന്നാലെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും കരസേന മേധാവി ജനറൽ അസിം മുനീറിനെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
അതേസമയം ഷഹബാസ് ഷെരീഫും അസിം മുനീറും എവിടെയാണെന്നതിനെക്കുറിച്ച് കൃത്യമായ മറുപടി നൽകാൻ പാക് സർക്കാരിനും സൈന്യത്തിനുമാവുന്നില്ല. കഴിഞ്ഞ രണ്ടുദിവസത്തിനിടെ ഇരുവരുടെയും പ്രതികരണങ്ങൾ പുറത്തുവരാത്തതിനെ കുറിച്ചും സർക്കാരിനും മിണ്ടാട്ടമില്ല.
ക്വറ്റ പിടിച്ചെടുത്തെന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ അവകാശ വാദത്തിനും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.