ചണ്ഡീഗഡിലും പഞ്ച്കുളയിലും പുറപ്പെടുവിച്ച ജാഗ്രതാ നിർദേശം പിൻവലിച്ചു
Friday, May 9, 2025 11:09 AM IST
ന്യൂഡൽഹി: ചണ്ഡീഗഡിലും ഹരിയാനയിലെ പഞ്ച്കുളയിലും പുറപ്പെടുവിച്ച അതീവ ജാഗ്രതാ നിർദേശം പിൻവലിച്ചു. പാക് വ്യോമാക്രമണ സാധ്യതയെ തുടർന്നായിരുന്നു വ്യോമസേനാ കേന്ദ്രത്തിൽ നിന്നും നഗരത്തിലുടനീളം സൈറൺ മുഴങ്ങിയത്.
പ്രദേശവാസികൾ വീടിന് പുറത്തിറങ്ങരുതെന്നും വീടിനുള്ളിൽ തന്നെ തുടരാനും ബാൽക്കണി, ജനാലകൾ, ഗ്ലാസ് പാളികൾ എന്നിവയിൽ നിന്ന് അകന്നു നിൽക്കാനും സുരക്ഷാസേന നിർദേശം നൽകിയിരുന്നു.
സൈറണുകളെ തുടർന്ന് ഹൈക്കോടതിയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ചു. ജഡ്ജിമാർ അടിയന്തര കേസുകൾ കേൾക്കുന്നത് തുടർന്നെങ്കിലും, മുൻകരുതൽ നടപടിയായി അഭിഭാഷകർ ജോലിയിൽ നിന്നും വിട്ടുനിന്നു.