പാക് തലസ്ഥാനത്ത് തീ മഴ; ഷഹബാസ് ഷരീഫിന്റെ വീടിനു സമീപത്ത് സ്ഫോടനം
Friday, May 9, 2025 12:33 AM IST
ഇസ്ലാമാബാദ്: ഇന്ത്യ ആക്രമണം ശക്തമാക്കുന്നതിനിടെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ വീടിനു സമീപത്ത് ഉഗ്ര സ്ഫോടനം. പ്രധാനമന്ത്രിയുടെ വീടിന്റെ 20 കിലോമീറ്ററിന് സമീപത്തായാണ് സ്ഫോടനമുണ്ടായത്. ഇതോടെ ഷഹബാസ് ഷരീഫ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി.
സിയാൽകോട്ടിവും കറാച്ചിയിലും ലാഹോറിലും ഇന്ത്യൻസേന ആക്രമണം തുടരുകയാണ്. നാല് പാക് പോർവിമാനങ്ങളും നിരവധി ഡ്രോണുകളും ഇന്ത്യ വീഴ്ത്തി. ഇതിനിടെ നിയന്ത്രണരേഖയില്‍ പാക് പോസ്റ്റുകള്‍ ലക്ഷ്യമാക്കി ഇന്ത്യ പീരങ്കി ആക്രമണം നടത്തി.
ഇതിനിടെ പാക് നഗരമായ പെഷവാറിലും സ്ഫോടനങ്ങളുണ്ടായി. പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളെല്ലാം ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ വിറച്ചിരിക്കുകയാണ്. കര, നാവിക, വ്യോമ സേനകള്‍ സംയുക്തമായി ഇപ്പോഴും ആക്രമണം തുടരുകയാണ്.
പാക്കിസ്ഥാൻ നടത്തുന്ന ആക്രമണങ്ങള്‍ക്ക് കടുത്ത മറുപടി നല്കാന് സേനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു.