ഇസ്ലാമാബാദിൽ മിസൈൽ മഴ; യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് പാക്കിസ്ഥാൻ
Thursday, May 8, 2025 10:51 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണത്തിനു ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. ലാഹോറിലും ഇസ്ലാമാബാദിലും ഇന്ത്യ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ലാഹോറിലെ സൈനിക കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു.
ലാഹോറിന് പുറമെ സിയാല്‍കോട്ടിലും ഇന്ത്യയുടെ ആക്രമണം ഉണ്ടായെന്നാണ് വിവരം. ഇന്ത്യയിലേക്ക് അയച്ച യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് പാക്കിസ്ഥാൻ സമ്മതിച്ചു. തങ്ങളുടെ രണ്ട് ജെഎഫ്-17 യുദ്ധവിമാനങ്ങളാണ് ഇന്ത്യ വെടിവെച്ചിട്ടതെന്ന് പാക്കിസ്ഥാൻ അറിയിച്ചു.
പാക്കിസ്ഥാന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷനാണ് യുദ്ധവിമാനം നഷ്ടപ്പെട്ടകാര്യം അറിയിച്ചത്. പാക്കിസ്ഥാന്റെ ഈസ്റ്റേണ്‍ കോറിഡോര്‍ മേഖലയില്‍ കനത്ത നാശം ഇന്ത്യയുടെ പ്രത്യാക്രമണത്തിലുണ്ടായിയെന്നും ഡിജിഐഎസ്പിആര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു.