ഫ്ളെഡ്ലൈറ്റുകള്‍ തകരാറിലായി: ധരംശാലയിലെ മത്സരം ഉപേക്ഷിച്ചു
Thursday, May 8, 2025 10:00 PM IST
ഷിംല: ധരംശാലയിൽ നടന്നുകൊണ്ടിരുന്ന പഞ്ചാബ് കിംഗ്സ്-ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ മത്സരം ഉപേക്ഷിച്ചു. സ്റ്റേഡിയത്തിലെ ഫ്ളഡ്ലൈറ്റുകള്‍ അണഞ്ഞതിനെ തുടര്‍ന്നാണ് മത്സരം താല്കാലികമായി നിര്‍ത്തിവച്ചിരുന്നു. പിന്നീടാണ് മത്സരം ഉപേക്ഷിച്ചത്.
എന്നാൽ മത്സരം ഉപേക്ഷിക്കാനുണ്ടായ കാരണം വ്യക്തമല്ല. ആദ്യം ഒരു ടവറിന് കേടുപാടുകള്‍ സംഭവിച്ചതെങ്കിലും പിന്നീട് രണ്ട് ടവറുകള്‍ കൂടി തകരാറിലായി. പിന്നാലെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മത്സരം 10.1 ഓവര്‍ ആയിരിക്കെയാണ് സംഭവം.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പഞ്ചാബ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. പ്രിയാന്‍ഷ് ആര്യയുടെ (34 പന്തില്‍ 70) വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്. പ്രിഭ്സിമ്രാന്‍ സിംഗ് (50), ശ്രേയസ് അയ്യര്‍ (0) എന്നിവരായിരുന്നു ക്രീസില്‍.