ജമ്മുവിന് നേരെ പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം; തിരിച്ചടിച്ച് സൈന്യം
Thursday, May 8, 2025 8:55 PM IST
ശ്രീനഗർ: ജമ്മു വിമാനത്താവളത്തെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്റെ ആക്രമണം. ശക്തമായി തിരിച്ചടിച്ച സൈന്യം പാക്കിസ്ഥാന്റെ ഡ്രോണുകൾ വെടിവച്ചിട്ടു.
അൻപതോളം ഡ്രോണുകൾ വെടിവച്ചിട്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. പലയിടത്തും സൈറൺ മുഴങ്ങിയിട്ടുണ്ട്.
പാക്കിസ്ഥാന്റെ എട്ട് മിസൈലുകളും സൈന്യം തകർത്തു.