കച്ച് അതിർത്തിയിൽ ഡ്രോൺ തകർന്നുവീണു; സുരക്ഷാ ഏജൻസി അന്വേഷണം ആരംഭിച്ചു
Thursday, May 8, 2025 6:06 PM IST
അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് അതിർത്തിയിൽ ഡ്രോൺ തകർന്നുവീണു. വൈദ്യുതി ലൈനിൽ ഇടിച്ചാണ് ഡ്രോൺ തകർന്നു വീണത്. സംഭവത്തെ തുടർന്ന് സുരക്ഷാ ഏജൻസി അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെയായിരുന്നു സംഭവം. തുടർന്ന് അതിർത്തി രക്ഷാ സേന, ഇന്ത്യൻ വ്യോമസേന, പോലീസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. അതിർത്തിയിൽ നിന്നും 40 കിലോമീറ്റർ അകലെയായാണ് ഡ്രോൺ തകർന്ന് വീണത്. ഡ്രോൺ ഇന്ത്യയുടേതാണോ പാക്കിസ്ഥാന്റെതാണോ എന്ന കാര്യത്തിൽ ഇതുവരെ വിശദീകരണം വന്നിട്ടില്ല.
ഇന്ന് ഇന്ത്യയിലെ പല നഗരങ്ങൾക്കു നേരെയും പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ആക്രമണ നീക്കം ഉണ്ടായി. എന്നാൽ പാകിസ്ഥാൻ നടത്തിയ ആക്രമണ ശ്രമമെല്ലാം ഇന്ത്യ തകർത്തു.ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണമാണ് ഇന്ത്യ ചെറുത്തത്.
തുടർന്ന് ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്തുകൊണ്ടായിരുന്നു ഇന്ത്യയുടെ മറുപടി. ഇന്ത്യൻ സായുധ സേന പാക്കിസ്ഥാനിലെ നിരവധി സ്ഥലങ്ങളിൽ വ്യോമ പ്രതിരോധ റഡാറുകളെ തകർത്തു എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു.