പാക്കിസ്ഥാന്റെ ഷെല്ലാക്രമണം; മരിച്ചത് 13 പേര്; 59 പേര്‍ക്ക് പരിക്കേറ്റെന്നും വിദേശകാര്യ വക്താവ്
Thursday, May 8, 2025 12:02 PM IST
ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തിലും വെടിവയ്പ്പിലും മരിച്ചത് 13 പേരെന്ന് വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍.
59 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 44 പേര് പൂഞ്ച് മേഖലയില്‍നിന്നുള്ളവരാണ്. പരിക്കേറ്റവരെ ജമ്മുവിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം അതിര്‍ത്തിയില്‍ പാക് സൈന്യം പ്രകോപനം തുടരുകയാണ്. കുപ്വാര, ബാരാമുള്ള, ഉറി, അഖ്നൂര്‍ മേഖലകളില്‍ വെടിവയ്പ്പുണ്ടായി. ശക്തമായ തിരിച്ചടി നല്‍കിയതായി സൈന്യം അറിയിച്ചു.