ഓപ്പറേഷൻ സിന്ദൂര്‍: സര്‍വകക്ഷി യോഗം തുടങ്ങി; പ്രധാനമന്ത്രി പങ്കെടുക്കുന്നില്ല
Thursday, May 8, 2025 11:33 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിനെക്കുറിച്ച് വിശദീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച സര്‍വകക്ഷി യോഗം തുടങ്ങി. പാർലമെന്റിലാണ് യോഗം നടക്കുന്നത്. ഇരുപതിൽ അധികം പ്രതിപക്ഷകക്ഷികളുടെ അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും യോഗത്തിന് എത്തിയിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കുന്നില്ല.
സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ചയുള്ള സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വിശദീകരിക്കും.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ബുധനാഴ്ച പുലർച്ചെയാണ് ഓപ്പേറഷൻ സിന്ദൂർ സൈന്യം നടപ്പാക്കിയത്. പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിലാണ് സൈന്യം ആക്രമണം നടത്തിയത്.