ലാഹോറില്‍ സ്ഫോടനങ്ങള്‍ നടന്നതായി പാക് മാധ്യമങ്ങള്‍
Thursday, May 8, 2025 9:36 AM IST
ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ ലാഹോറില്‍ സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. മൂന്ന് സ്ഫോടനങ്ങള്‍ നടന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിമാനത്താവളത്തിന് സമീപമുള്ള വോള്‍ട്ടണ്‍ എയര്‍ഫീല്‍ഡിലാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. പ്രദേശത്ത് വലിയ രീതിയില്‍ പുക ഉയര്‍ന്നു. തുടര്‍ച്ചയായി സൈറന്‍ മുഴങ്ങി.
ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സ്ഫോടനത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.