ഇ​സ്ലാ​മ​ബാ​ദ്: പാക്കിസ്ഥാന് തലവേദനയായി ബ​ലൂ​ച് ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി. ര​ണ്ട് വ്യ​ത്യ​സ്ത ആ​ക്ര​മ​ണ​ങ്ങ​ളി​ലാ​യി 14 പാ​ക്കി​സ്ഥാ​ന്‍ സൈ​നി​ക​രെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് ബ​ലൂ​ച് ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി
അവകാശപ്പെട്ടു. രണ്ട് സൈ​നി​ക വാ​ഹ​ന​ങ്ങ​ള്‍ ത​ക​ര്‍​ത്ത​തെ​ന്നാ​ണ് അ​വ​രു​ടെ അ​വ​കാ​ശ​വാ​ദം.

പാ​ക് സൈ​നി​ക വാ​ഹ​നം കു​ഴി​ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ല്‍ ത​ക​ര്‍​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും അ​വ​ര്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ടു. ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ള്‍ തു​ട​രു​മെ​ന്ന മു​ന്ന​റി​യി​പ്പും ബ​ലൂ​ചി​സ്ഥാ​ന്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ പാ​ക്കി​സ്ഥാ​ന്‍ ഇ​തു​വ​രെ ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

പാ​ക് ഭ​ര​ണ​കൂ​ടം പൗ​രാ​വ​കാ​ശ ലം​ഘ​നം ന​ട​ത്തു​ന്നെ​ന്ന് ആ​രോ​പി​ച്ച് സ്വ​ത​ന്ത്ര രാ​ജ്യ​ത്തി​ന് വേ​ണ്ടി പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ ന​ട​ത്തു​ന്ന സാ​യു​ധ​സം​ഘ​മാ​ണ് ബ​ലൂ​ചി​സ്ഥാ​ന്‍ ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി. നേ​ര​ത്തേ​യും പ​ല ത​വ​ണ പാ​ക് സൈ​ന്യ​ത്തി​ന് നേ​രെ ഇ​വ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്.