എറണാകുളത്ത് ക്ഷേത്രകുളത്തിൽ യുവാവ് മുങ്ങി മരിച്ചു
Thursday, May 8, 2025 8:12 AM IST
കൊച്ചി: എറണാകുളം ഏലൂരിൽ ക്ഷേത്രകുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ആലുവ കുന്നുംപുറം സ്വദേശി ആദർശ് (20)ആണ് മരിച്ചത്.
ഏലൂർ ഫയർ ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. അമ്പലത്തിൽ മൈക്ക് സെറ്റ് ഓപ്പറേറ്റ് ചെയാൻ എത്തിയതായിരുന്നു ആദർശ്.
ഇതിനിടയിൽ കാൽ തെന്നി കുളത്തിൽ വീഴുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി ആദർശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.