പകരത്തിന് പകരം കഴിഞ്ഞു; ഇനി ഇന്ത്യയും പാക്കിസ്ഥാനും സംഘർഷം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ്
Thursday, May 8, 2025 4:17 AM IST
വാഷിംഗ്ടണ്‍: പകരത്തിന് പകരം കഴിഞ്ഞെന്നും ഇനി ഇന്ത്യയും പാക്കിസ്ഥാനും സംഘർഷം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രശ്നം പരിഹരിക്കണമെന്നും എന്ത് സഹായത്തിനും തയാറാണെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.
ഇരു രാജ്യങ്ങളുമായും തനിക്ക് നല്ല ബന്ധമാണ്. ഇരു രാജ്യങ്ങളെയും നല്ലതുപോലെ അറിയാം എന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ബുധനാഴ്ച പുലർച്ചെയാണ് ഓപ്പേറഷൻ സിന്ദൂർ സൈന്യം നടപ്പാക്കിയത്.
പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത്.