ബൈക്കിൽ കൊണ്ടുവന്ന 2.8 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
Thursday, May 8, 2025 3:15 AM IST
തിരുവനന്തപുരം: ബൈക്കിൽ കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. ആമച്ചൽ ചന്ദ്രമംഗലം സ്വദേശി അനീഷ് (26), സുഹൃത്ത് വിതുര മേമല സ്വദേശി അമൽദേവ് (27) എന്നിവരാണ് അറസ്റ്റിലായത്.
കേരള-തമിഴ്നാട് അതിർത്തിയിലെ നെട്ട ചെക്പോസ്റ്റിലൂടെയാണ് ഇവർ ബൈക്കിലെത്തിയത്. 2.8 ഗ്രാം എംഡിഎംഎയാണ് ഇവരുടെപക്കലുണ്ടായിരുന്നത്.
ഡാൻസാഫ് സംഘമാണ് ഇരുവരെ പിടികൂടിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇവർ ബൈക്കിൽ ലഹരി മരുന്നുമായി എത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിക്കുന്നത്.
പിന്നാലെ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഇവർ ബംഗളൂരുവിൽ നിന്ന് സ്ഥിരമായി ലഹരി കടത്തുന്ന സംഘത്തിലെ കണ്ണികളാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.