വിളപ്പിൽശാലയിൽ മൂന്നംഗസംഘം ഹോട്ടലിൽ അതിക്രമം നടത്തിയതായി പരാതി
Wednesday, May 7, 2025 10:48 PM IST
തിരുവനന്തപുരം: വിളപ്പിൽശാലയിൽ യുവതി ഉൾപ്പെടെയുള്ള മൂന്നംഗസംഘം ഹോട്ടലിൽ അതിക്രമം നടത്തിയതായി പരാതി. ഇന്ന് രാത്രി ഏഴുമണിയോടെയാണ് സംഭവം. ഹോട്ടലിൽ എത്തിയ യുവതിയും രണ്ട് യുവാക്കളും അടങ്ങിയ സംഘം ജീവനക്കാരോട് തട്ടിക്കയറുകയായിരുന്നു.
ഹോട്ടലിലെ ജീവനക്കാരൻ യുവതിക്ക് നൽകിയ പണം തിരികെ ചോദിച്ചതായിരുന്നു പ്രകോപനത്തിന്റെ കാരണം. പിന്നാലെ ജീവനക്കാരനെ മർദ്ദിക്കുകയും ഹോട്ടലിലെ സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ഇവർക്കെതിരെ കടയുടമ പോലീസിൽ പരാതി നൽകി.