വ​ത്തി​ക്കാ​ൻ സി​റ്റി: ലോ​കം കാ​ത്തി​രു​ന്ന നി​ർ​ണാ​യ​ക നി​മി​ഷ​ങ്ങ​ൾ ആ​ഗ​ത​മാ​യി. വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ അ​ടു​ത്ത പി​ൻ​ഗാ​മി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള കോ​ണ്‍​ക്ലേ​വി​ന് തു​ട​ക്ക​മാ​യി.

പ്രാ​ദേ​ശി​ക​സ​മ​യം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ( ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 1.30) സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ല്‍ ന​ട​ന്ന "പ്രോ ​എ​ലി​ജെ​ൻ​ദോ റൊ​മാ​നോ പൊ​ന്തി​ഫീ​ച്ചെ’ (റോ​മ​ൻ പൊ​ന്തി​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി എ​ന്ന​ർ​ഥം) വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ക​ർ​ദി​നാ​ൾ സം​ഘ​ത്തി​ന്‍റെ ത​ല​വ​ൻ ക​ർ​ദി​നാ​ൾ ജി​യോ​വാ​ന്നി ബ​ത്തീ​സ്ത റേ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

സ​ഭ​യു​ടെ​യും മാ​ന​വി​ക​ത​യു​ടെ​യും ന​ന്മ​യ്ക്കാ​യി ദൈ​വ​ഹി​ത​മ​നു​സ​രി​ച്ചു​ള്ള മാ​ർ​പാ​പ്പ​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ പ്ര​കാ​ശം ക​ർ​ദി​നാ​ൾ​മാ​ർ​ക്കു ല​ഭി​ക്കാ​നാ​യി പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​നൊ​പ്പം പ്രാ​ർ​ഥി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം ത​ന്‍റെ വ​ച​ന​സ​ന്ദേ​ശ​ത്തി​ൽ ആ​ഹ്വാ​നം ചെ​യ്തു.

വോ​ട്ട​വ​കാ​ശ​മു​ള്ള​വ​രും വോ​ട്ട​വ​കാ​ശം ഇ​ല്ലാ​ത്ത​വ​രു​മാ​യ ക​ര്‍​ദി​നാ​ൾ​മാ​രും മെ​ത്രാ​ന്മാ​രും വൈ​ദി​ക​രും സ​ന്യ​സ്ത​രും അ​ല്മാ​യ​രും പ​ങ്കെ​ടു​ത്തു. വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കാ​യി പ്ര​ദി​ക്ഷ​ണ​മാ​യാ​ണു ക​ര്‍​ദി​നാ​ൾ​മാ​ർ അ​ള്‍​ത്താ​ര​യ്ക്ക​രി​കെ എ​ത്തി​യ​ത്.

പ്രാ​ദേ​ശി​ക​സ​മ​യം വൈ​കു​ന്നേ​രം 4.30ന് (​ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി എ​ട്ട്) സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണു കോ​ൺ​ക്ലേ​വി​ന് ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് പ​രി​ശു​ദ്ധാ​ത്മാ​വേ എ​ഴു​ന്ന​ള്ളി വ​ര​ണ​മേ എ​ന്ന​ർ​ഥ​മു​ള്ള "വി​യെ​നി ക്രേ​യാ​തൊ​ർ..’ എ​ന്ന പ​ര​മ്പ​രാ​ഗ​ത പ്രാ​ർ​ഥ​നാ​ഗീ​തം ആ​ല​പി​ച്ചു​കൊ​ണ്ട് 133 ക​ർ​ദി​നാ​ൾ ഇ​ല​ക്‌​ട​ർ​മാ​ർ പ്ര​ദ​ക്ഷി​ണ​മാ​യി സി​സ്റ്റൈ​ൻ ചാ​പ്പ​ലി​ലേ​ക്ക് പ്ര​വേ​ശി​ച്ചു.