കൊ​ളം​ബോ: ത്രി​രാ​ഷ്ര പ​ര​മ്പ​ര​യി​ലെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​നി​ക​ൾ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. 23 റ​ൺ​സി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്.

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 338 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 314 റ​ൺ​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. 81 റ​ൺ​സെ​ടു​ത്ത അ​ന്നേ​രി ഡെ​ർ​ക്സ​ണും 67 റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ ക്ലോ ​ട്ര​യോ​ണും പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല.

മി​യാ​നെ സ്മി​ത്ത് 39 റ​ൺ​സും നൊ​ൻ​ഡു​മി​സോ ഷാ​ൻ​ഗ​സെ 36 റ​ൺ​സും എ​ടു​ത്തു. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി അ​മ​ൻ​ജോ​ത് കൗ​ർ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ദീ​പ്തി ശ​ർ​മ ര​ണ്ടും വി​ക്ക​റ്റും ശ്രീ ​ച​ര​ണി​യും പ്ര​തി​ക റാ​വ​ലും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 50 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 337 റ​ൺ​സെ​ടു​ത്ത​ത്. സെ​ഞ്ചു​റി നേ​ടി​യ ജെ​മീ​മ റോ​ഡ്രി​ഗ​സി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ദീ​പ്തി ശ​ർ​മ​യു​ടെ​യും സ്മൃ​തി മ​ന്ദാ​ന​യു​ടേ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ വ​മ്പ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

ജെ​മീ​മ 123 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. ദീ​പ്തി 93 റ​ൺ​സും സ്മൃ​തി 51 റ​ൺ​സും എ​ടു​ത്തു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി മ​സ​ബാ​ട്ട ക്ലാ​സും ന​ദൈ​ൻ ഡി ​ക്ല​ർ​ക്കും നോ​ൻ​കു​ലു​ലേ​ക്കോ മ്ലാ​ബ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. അ​ന്നേ​രി ഡെ​ർ​ക്സ​ണും ക്ലോ ​ട്ര​യോ​ണും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

ജെ​മീ​മ റോ​ഡ്രി​ഡ​സാ​ണ് മ​ത്സ​ര​ത്തി​ലെ താ​രം.