തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ-പാ​ക്കിസ്ഥാ​ൻ സം​ഘ​ർ​ഷ സാ​ധ്യ​ത​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മു​ള്ള സി​വി​ൽ ഡി​ഫ​ൻ​സ് മോ​ക്ക് ഡ്രി​ല്‍ തു​ട​ങ്ങി. 14 ജി​ല്ല​ക​ളി​ലും എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും വൈ​കു​ന്നേ​രം നാ​ല് മ​ണി​ക്കാ​ണ് മോ​ക്ക് ഡ്രി​ല്‍ തു​ട​ങ്ങി​യ​ത്.

സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ഓ​ഫീ​സി​ൽ സൈ​റ​ൺ സ​ജ്ജ​മാ​ക്കി​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് 126 ഇ​ട​ങ്ങ​ളി​ലാ​ണ് മോ​ക്ക് ഡ്രി​ല്‍. അ​തി​ൽ 104 ഇ​ട​ത്ത് സൈ​റ​ൺ മു​ഴ​ങ്ങി.

4.30 വ​രെ​യാ​ണ് മോ​ക് ഡ്രി​ൽ ന​ട​ത്തു​ന്ന​ത്. 1971 ലെ ​ഇ​ന്ത്യാ​പാ​ക് യു​ദ്ധ​സ​മ​യ​ത്താ​ണ് രാ​ജ്യം മു​ഴു​വ​ൻ ഇ​ത് പോ​ലെ മോ​ക്ഡ്രി​ൽ ന​ട​ന്ന​ത്. അ​തി​ന് ശേ​ഷം ഇ​ത്ര വി​പു​ല​മാ​യി ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ മോ​ക്ഡ്രി​ൽ ന​ട​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്.