ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ള്ള ഇ​ന്ത്യ​യു​ടെ തി​രി​ച്ച​ടി​യാ​യ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ര്‍ സ​ര്‍​ജി​ക്ക​ൽ സ്ട്രൈ​ക്കി​നു പി​ന്നാ​ലെ പാ​ക്കി​സ്ഥാ​നി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി ന​ല്കാ​ൻ പാ​ക് സൈ​ന്യ​ത്തി​ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ല്കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

അ​തേ​സ​മ​യം, റെ​ഡ് അ​ല​ർ​ട്ടി​നു പി​ന്നാ​ലെ, വ്യോ​മ​പാ​ത പൂ​ർ​ണ​മാ​യും അ​ട​ച്ച പാ​ക്കി​സ്ഥാ​ൻ ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ 36 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് നി​ർ​ത്തി​വ​ച്ചു. പാ​ക് പ​ഞ്ചാ​ബി​ലെ​യും ഇ​സ്‌​ലാ​മാ​ബാ​ദി​ലെ​യും സ്കൂ​ളു​ക​ൾ അ​ട​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തെ നേ​രി​ടാ​ൻ ത​യാ​റാ​യി​രി​ക്കാ​ൻ ആ​ശു​പ​ത്രി​ക​ൾ​ക്കും പാ​ക് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.