അഭിമാനകരമായ നിമിഷം; മന്ത്രിസഭായോഗത്തിൽ സൈന്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Wednesday, May 7, 2025 3:38 PM IST
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിലൂടെ പഹൽഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ ഇന്ത്യയ്ക്ക് കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് രാജ്യത്തിന് അഭിമാനകരമായ നിമിഷമാണെന്നും സൈന്യത്തെ പ്രശംസിച്ചുകൊണ്ട് മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ഒരു പിഴവുകളുമില്ലാതെ കൃത്യമായി ആസൂത്രണം ചെയ്തതുപോലെ തന്നെ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയെന്നും മോദി കൂട്ടിച്ചേർത്തു. യോഗത്തിൽ കേന്ദ്ര മന്ത്രിമാരും സൈന്യത്തിനും പ്രധാനമന്ത്രിക്കും അഭിനന്ദനമറിയിച്ചു.
അതേസമയം ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിനെക്കുറിച്ച് വിശദീകരിക്കാൻ കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചു. വ്യാഴാഴ്ച പാർലമെന്റിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം നടക്കും.