തി​രു​വ​ന​ന്ത​പു​രം: രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കേ​ണ്ട സ​മ​യ​മാ​ണെ​ന്ന് മു​ൻ പ്ര​തി​രോ​ധ​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​യ എ.​കെ. ആ​ന്‍റ​ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കി​യ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്നു. പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ന്നു.

ഇ​ന്ത്യ​യു​ടെ ന​ട​പ​ടി ഒ​രു തു​ട​ക്കം മാ​ത്ര​മാ​ണ്. പാ​കി​സ്ഥാ​ന്‍റെ നി​ല​നി​ൽ​പ്പു​ത​ന്നെ ഭീ​ക​ര​ത​യി​ൽ ഉൗ​ന്നി​യാ​ണ്. ലോ​ക​രാ​ഷ്ട്ര​ങ്ങ​ളു​ടെ മ​നഃ​സാ​ക്ഷി ഇ​ന്ത്യ​യ്ക്കൊ​പ്പ​മാ​ണ്. സൈ​ന്യ​ത്തി​ൽ നി​ന്നു കൂ​ടു​ത​ൽ ന​ട​പ​ടി പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.