തീവ്രവാദത്തെ ഉന്മൂലനം ചെയ്യും, സേനയെക്കുറിച്ച് അഭിമാനം: അമിത് ഷാ
Wednesday, May 7, 2025 11:33 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാനു ചുട്ട മറുപടി നൽകിയ സൈനിക നടപടിയിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സമൂഹമാധ്യമത്തിലൂടെയാണ് അമിത് ഷാ തന്റെ പ്രതികരണം അറിയിച്ചത്.
രാജ്യത്തിന്റെ സായുധസേനയെക്കുറിച്ച് അഭിമാനിക്കുന്നു. പഹൽഗാമിൽ നിരപരാധികളായ സഹോദരങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയതിനുള്ള ഇന്ത്യയുടെ പ്രതികരണമാണ് "ഓപ്പറേഷൻ സിന്ദൂർ'.
രാജ്യത്തിനും ജനങ്ങൾക്കുംനേരേയുള്ള ഏതൊരാക്രമണത്തിനും തക്കതായ മറുപടി നൽകാൻ മോദി സർക്കാർ നിശ്ചയിച്ചിരിക്കുന്നു. തീവ്രവാദത്തെ അതിന്റെ വേരുകളിൽനിന്ന് ഉന്മൂലനം ചെയ്യാൻ ഇന്ത്യ ഉറച്ചുനിൽക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.