അതിർത്തിയിൽ പാക് വ്യോമസേനയുടെ യുദ്ധവിമാനം തകർത്തു
Wednesday, May 7, 2025 5:40 AM IST
ന്യൂഡൽഹി: ഇന്ത്യൻ അതിർത്തി ലക്ഷ്യമാക്കി വന്ന പാക്കിസ്ഥാൻ വ്യോമസേനയുടെ ജെഎഫ്-17 യുദ്ധവിമാനത്തെ തകർത്തു.
ചൈന സമ്മാനിച്ച പാക് വിമാനത്തെ ജമ്മുകാഷ്മീരിലെ അഖ്നൂർ മേഖലയിൽ വച്ച് ആകാശ് മിസൈൽ ഉപയോഗിച്ചാണ് നിലംപരിശാക്കിയത്. അഖ്നൂർ മേഖലയിലെ സുങ്കലിനടുത്തുള്ള രാജാ ചാക് ഗ്രാമത്തിലാണ് ജെഎഫ്-17 തകർന്നുവീണതെന്നാണ് റിപ്പോർട്ടുകൾ.
ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ) വികസിപ്പിച്ചെടുത്ത മിസൈലാണ് ആകാശ്. 15,500 ആകാശ് മിസൈലുകൾ ഇന്ത്യയിൽ സജ്ജമാണ്. 45 കിലോമീറ്റർ റേഞ്ചിൽ പ്രവർത്തിക്കാൻ സാധിക്കുന്ന ആകാശ് മിസൈൽ രാജ്യത്തിന്റെ അഭിമാനമാണ്.