കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ്; പ്രതികരണത്തിനില്ലെന്ന് രമേശ് ചെന്നിത്തല
Tuesday, May 6, 2025 10:11 PM IST
ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിനില്ലെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ തന്നോടല്ല കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അടക്കമുള്ള നേതാക്കളോടാണ് ചോദിക്കേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ആന്റോ ആന്റണിയെ അധ്യക്ഷനാക്കി പുതിയ കമ്മിറ്റിയെ രൂപീകരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനേയും തദ്ദേശ തെരഞ്ഞെടുപ്പിനേയും നേരിടാനാണ് നേതൃത്വത്തിന്റെ തീരുമാനം. അതേസമയം അധ്യക്ഷപദം ഒഴിയില്ലെന്ന പിടിവാശി തുടരുകയാണ് സുധാകരന്.
സമ്പൂര്‍ണ നേതൃമാറ്റം എന്നതിന്റെ അടിസ്ഥാനത്തില്‍ കെ.സുധാകരനെ മാറ്റാന്‍ തന്നെയാണ് ഹൈക്കമാൻഡിന്റെ തീരുമാനം.