കോഴിക്കോട് നഗരത്തിൽ വൻ തീപിടിത്തം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു
Tuesday, May 6, 2025 8:33 PM IST
കോഴിക്കോട്: നഗരത്തിൽ പ്രവർത്തിക്കുന്ന ആക്രി ഗോഡൗണിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. നാലാം ഗേറ്റിനു സമീപം വാഹന സ്പെയർ പാർട്സ് ഉൾപ്പടെ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിച്ചത്.
നാല് യൂണിറ്റ് ഫയർഫോഴ്സെത്തി തീ അണക്കാൻ ശ്രമിക്കുകയാണ്. തീപിടിത്തത്തിൽ കെട്ടിടത്തിന്റെ മേൽഭാഗം പൂർണമായം കത്തിയമർന്നു.