പഹൽഗാം ഭീകരാക്രമണം; ഒരു ഭീകരൻ പിടിയിലായതായി സൂചന
Tuesday, May 6, 2025 5:47 PM IST
ന്യൂഡൽഹി: പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ സംഘത്തിൽപ്പെട്ടയാൾ അറസ്റ്റിലായെന്ന് സൂചന. ബൈസരൻവാലിക്ക് സമീപത്ത് സുരക്ഷാസേന നടത്തിയ പരിശോധനയിൽ അഹമ്മദ് ബിലാൽ എന്നയാളാണ് അറസ്റ്റിലായത്.
ചോദ്യം ചെയ്യലിൽ സുരക്ഷാ സേനയുടെ ചോദ്യങ്ങൾക്ക് ഇയാൾ കൃത്യമായി മറുപടി നൽകുന്നില്ലെന്നും റിപ്പോർട്ടുണ്ട്. സുരക്ഷാസേന കണ്ടെത്തിയപ്പോൾ ഇയാൾ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് ധരിച്ചിരുന്നത്.
എവിടെ നിന്നാണ് ഇയാൾക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് കിട്ടിയെന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 22 ന് ബൈസരൻവാലിയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്.
ഇതിന് പിന്നാലെ വഷളായ ഇന്ത്യാ - പാക് ബന്ധം യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക നിലനിൽക്കെയാണ് ബിലാൽ പിടിയിലായിരിക്കുന്നത്. രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്ന ഇയാളെ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരുകയാണ്.