കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടിത്തം; എം.കെ.രാഘവൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു
Tuesday, May 6, 2025 4:31 PM IST
കോഴിക്കോട്: മെഡിക്കൽകോളജ് ആശുപത്രിയിൽ തുടർച്ചയായി ഉണ്ടാകുന്ന തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ.രാഘവൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു.
ആശുപത്രി കെട്ടിടത്തിന്റെയും വൈദ്യുത സാമഗ്രികളുടെയും ഫിറ്റ്നസ് ഉറപ്പ് വരുത്തണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരവും മേയ് രണ്ടിനും ആശുപത്രിയിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തിയിരുന്നു.
തുടർന്ന് രോഗികൾ ഉൾപ്പടെയുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു.