എംഡിഎംഎയുമായി കോഴിക്കോട്ട് യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍
Tuesday, May 6, 2025 8:35 AM IST
കോഴിക്കോട്: നഗരത്തിൽ 27 ഗ്രാം എംഡിഎംഎയുമായി യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. ബീച്ച് റോഡില്‍ ആകാശവാണിക്ക് സമീപത്ത് വച്ചാണ് കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി സംഘം പിടിയിലായത്.
കണ്ണൂര്‍ എളയാവൂര് സ്വദേശി അമര്‍, കതിരൂര്‍ സ്വദേശിനി ആതിര, പയ്യന്നൂര്‍ സ്വദേശിനി വൈഷ്ണവി, കോഴിക്കോട് കുറ്റ്യാടി സ്വദേശി വാഹിദ് എന്നിവരാണ് അറസ്റ്റിലായത്.