ബിഹാറിൽ കാറും ട്രാക്ടറും കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു
Tuesday, May 6, 2025 7:19 AM IST
പാറ്റ്ന: ബിഹാറിലെ കതിഹാർ ജില്ലയിൽ കാറും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു.
വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കാർ യാത്രികരാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
അപകടം നടന്നയുടൻതന്നെ പോലീസെത്തി കാറിലുണ്ടായിരുന്ന എല്ലാവരെയും ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ആരെയും രക്ഷിക്കാനായില്ല. പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.