കൊ​ട്ടാ​ര​ക്ക​ര: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എ​ൻ.​ബി. രാ​ജ​ഗോ​പാ​ൽ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ചാ​ണ് അ​ദ്ദേ​ഹം ബി​ജെ​പി​യി​ൽ എ​ത്തു​ന്ന​ത്.

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റാ​ണ് രാ​ജ​ഗോ​പാ​ലി​നെ പാ​ർ​ട്ടി​യി​ലേ​ക്ക് സ്വീ​ക​രി​ച്ച​ത്. കൊ​ട്ടാ​ര​ക്ക​ര​യി​ൽ ന​ട​ന്ന വി​ക​സി​ത കേ​ര​ളം ക​ൺ​വെ​ൻ​ഷ​നി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം.

രാ​ജ​ഗോ​പാ​ലി​നൊ​പ്പം തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ആ​ർ. സു​ധാ​ക​ര​ൻ നാ​യ​ർ, സി​പി​ഐ മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കെ.​സു​കു​മാ​ര​ൻ എ​ന്നി​വ​രും ബി​ജെ​പി​യി​ൽ ചേ​ർ​ന്നു.