കൊ​ച്ചി: യു​വ സം​വി​ധാ​യ​ക​ര്‍​ക്കെ​തി​രാ​യ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​സി​ൽ സം​വി​ധാ​യ​ക​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ സ​മീ​ര്‍ താ​ഹി​റി​നെ അ​റ​സ്റ്റ് ചെ​യ്തു. ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി പി​ന്നീ​ട് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

സ​മീ​ര്‍ താ​ഹി​റി​ന്‍റെ പേ​രി​ലു​ള്ള ഫ്ലാ​റ്റി​ൽ നി​ന്നാ​ണ് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് യു​വ സം​വി​ധാ​യ​ക​രാ​യ ഖാ​ലി​ദ് റ​ഹ്മാ​ൻ, അ​ഷ്റ​ഫ് ഹം​സ എ​ന്നി​വ​ര​ട​ക്കം മൂ​ന്നു​പേ​രെ എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്.​ഈ കേ​സി​ലാ​ണ് സ​മീ​ര്‍ താ​ഹി​റി​നെ ഇ​ന്ന് ചോ​ദ്യം ചെ​യ്ത​ത്. തു​ട​ര്‍​ന്നാ​ണ് കേ​സെ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

എ​ന്‍​ഡി​പി​എ​സ് സെ​ക്ഷ​ൻ 25 പ്ര​കാ​ര​മാ​ണ് സ​മീ​ര്‍ താ​ഹി​റി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. ഏ​ഴു വ​ര്‍​ഷം മു​മ്പ് വാ​ട​ക​ക്ക് എ​ടു​ത്ത ഫ്ലാ​റ്റാ​ണി​തെ​ന്നും ഖാ​ലി​ദ് റ​ഹ്മാ​ൻ, അ​ഷ്‌​റ​ഫ്‌ ഹം​സ എ​ന്നി​വ​ർ ല​ഹ​രി എ​ത്തി​ച്ച​തോ ഉ​പ​യോ​ഗി​ച്ച​തോ അ​റി​ഞ്ഞി​ല്ലെ​ന്നു​മാ​ണ് സ​മീ​ര്‍ താ​ഹി​റി​ന്‍റെ മൊ​ഴി.