കെപിസിസി നേതൃമാറ്റം: തന്നെ മാറ്റാനാണ് തീരുമാനമെങ്കിൽ മാറിത്തരാമെന്ന് സുധാകരൻ
Monday, May 5, 2025 5:11 PM IST
തിരുവനനന്തപുരം: കെപിസിസി നേതൃമാറ്റ ചർച്ചകൾക്കിടെ നിലപാട് വ്യക്തമാക്കി അധ്യക്ഷൻ കെ. സുധാകരൻ. പ്രസിഡന്റിനെ മാറ്റാനാണ് തീരുമാനമെങ്കിൽ മാറിത്തരാമെന്നും പൊതുചർച്ച ചെയ്ത് തന്നെ അപമാനിക്കരുതെന്ന് കെ സുധാകരൻ പറഞ്ഞു.
നേതൃമാറ്റ ചർച്ചകൾക്കിടെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയെ സുധാകരൻ കണ്ടു. സുധാകരൻ എ.കെ ആന്റണിയെ കണ്ടത് പരാതി അറിയിക്കാനെന്ന് വിവരം.
തനിക്ക് അനാരോഗ്യമുണ്ടെന്ന് ചിലർ മനപൂർവം പ്രചരിപ്പിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. സുധാകരൻ ആന്റണിയെ കണ്ടത് കേന്ദ്ര തീരുമാനത്തെ കൂടി സ്വാധീനിക്കാനാണെന്നാണ് സൂചന.