കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വീ​ണ്ടും പു​ക. ആ​റാം നി​ല​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലാ​ണ് പു​ക ഉ​യ​രു​ന്ന​ത്.

ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റേ​റ്റി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് പു​ക ഉ​യ​ർ​ന്ന​ത്. ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി പു​ക നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

പു​ക ഉ​യ​ർ​ന്ന​തോ​ടെ ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. ഷോ​ട്ട്സ​ർ​ക്യൂ​ട്ടാ​ണ് പു​ക ഉ​യ​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.40നാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ യു​പി​എ​സ് മു​റി​യി​ല്‍ പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.