തുർക്കി നാവിക കപ്പൽ കറാച്ചി തുറമുഖത്ത്; സൗഹാർദ്ദ സന്ദർശനമെന്ന് പാക്കിസ്ഥാൻ
Monday, May 5, 2025 10:54 AM IST
ശ്രീനഗർ: തുർക്കി നാവിക കപ്പൽ പാക്കിസ്ഥാനിലെ കറാച്ചി തുറമുഖത്തെത്തി. ടിസിജി ബുയുക്കഡയാണ് പാക്കിസ്ഥാനിലെത്തിയത്. സൗഹാർദ്ദ സന്ദർശനമെന്നാണ് പാക്കിസ്ഥാന്റെ പ്രസ്താവന.
പരസ്പര ധാരണ വർധിപ്പിക്കുന്നതിനും ഇരു നാവികസേനകളും തമ്മിലുള്ള സമുദ്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുമാണ് സന്ദർശനം ലക്ഷ്യമിടുന്നതെന്ന് പാക്കിസ്ഥാൻ പ്രസ്താവനയിൽ പറയുന്നു.
പാക്കിസ്ഥാനു പിന്തുണ പ്രഖ്യാപിച്ച് തുർക്കി രംഗത്തെത്തിയതിന് പിന്നാലെയാണ് നീക്കം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണിതെന്നതും ശ്രദ്ധേയമാണ്.