കോ​ട്ട​യം: ഏ​റ്റു​മാ​നൂ​ർ പ്രാ​വ​ട്ട​ത്ത് 4.5 ഗ്രാം ​ബ്രൗ​ൺ​ഷു​ഗ​റു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ലാ​യി. പ​ശ്ചി​മ​ബം​ഗാ​ൾ ഉ​ത്ത​ർ ദി​ന​ജ്പു​ർ സ്വ​ദേ​ശി ഇ​ല്യാ​സ് അ​ലി (35) ആ​ണ് പി​ടി​യി​ലാ​യ​ത്.

പ​ട്രോ​ളിംഗി​നി​ടെ പോ​ലീ​സ് ജീ​പ്പ് ക​ണ്ട ഇ​യാ​ൾ പ​രി​ഭ്ര​മി​ച്ച് ഓ​ടി​പ്പോ​കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പോ​ലീ​സ് ഇ​യാ​ളെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി.

തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച ബ്രൗ​ൺ ഷു​ഗ​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളി​ൽ​നി​ന്നും വി​ൽ​പ്പ​ന ന​ട​ത്തി സ​മ്പാ​ദി​ച്ച പ​ണ​വും മൊ​ബൈ​ൽ ഫോ​ണും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.