ബാങ്കിലെ സ്വർണപണയവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ജീവനക്കാരൻ മുങ്ങിയതായി പരാതി
Monday, May 5, 2025 7:35 AM IST
കണ്ണൂർ: ബാങ്കിലെ സ്വർണപണയവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ജീവനക്കാരൻ മുങ്ങിയതായി പരാതി. കണ്ണൂർ ആനപ്പന്തി സർവീസ് സഹകരണ ബാങ്കിലാണ് സംഭവം.
60 ലക്ഷം രൂപയുടെ സ്വർണാഭരണം കവർന്ന് പകരം മുക്കുപണ്ടം വച്ചന്നാണ് പരാതി. സംഭവത്തിൽ താത്കാലിക കാഷ്യറായ സുധീർ തോമസിനെതിരെ ഇരിട്ടി പോലീസ് കേസെടുത്തു.
പ്രതിയുടെ ഭാര്യയുടെ പേരിൽ പണയം വച്ച സ്വർണവും മോഷ്ടിച്ചതായി പരാതിയുണ്ട്. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുള്ളതായാണ് സൂചന. സുധീർ തോമസ് ഒളിവിലാണ്.