ബഹ്റൈനിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു
Monday, May 5, 2025 4:37 AM IST
മനാമ: ബഹ്റൈനിൽമലയാളി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കൊട്ടാരക്കര കോക്കാട് സ്വദേശി ഉണ്ണികൃഷ്ണൻ നായർ (62) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
ഇരുപത് വർഷമായി ബഹ്റൈനിൽ പ്രവാസിയാണ്. സഹ്ല ബുക്വയിലെ താമസസ്ഥലത്ത് കഴിഞ്ഞ ദിവസം രാത്രി ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.