തൃ​ശൂ​ര്‍: ബ​സ് യാ​ത്ര​യ്ക്കി​ടെ യു​വ​തി​യു​ടെ നേ​രെ ലൈം​ഗീ​ക അ​തി​ക്ര​മം ന​ട​ത്തി​യ ആ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ള​പ​ള്ളി​പ്പു​റം തേ​മാ​ലി​പ​റ​മ്പി​ല്‍ അ​നീ​ഷ് (41) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം കു​ന്നം​കു​ളം - വെ​ളി​യ​ങ്കോ​ട് റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സി​ല്‍ യാ​ത്ര ചെ​യ്ത വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ഇ​യാ​ള്‍ ക​യ​റി​പി​ടി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി പ്ര​തി​ക​രി​ച്ച​പ്പോ​ള്‍ ഇ​യാ​ള്‍ ബ​സി​ല്‍ നി​ന്നു ഇ​റ​ങ്ങി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ബ​സ് ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും ചേ​ര്‍​ന്ന് പി​ടി​ച്ച് പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു. ഇ​യാ​ളെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.