പാലക്കാട്ട് യുവാവ് മുങ്ങി മരിച്ച നിലയിൽ
Monday, May 5, 2025 3:45 AM IST
പാലക്കാട്: യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ഒറ്റപ്പാലം 19ാം മൈലിൽ താമരക്കുളത്താണ് സംഭവം.
കണ്ണിയംപുറം കിഴക്കേത്തല മണികണ്ഠനാണ് മരിച്ചത്. മണികണ്ഠനെ ശനിയാഴ്ച വൈകുന്നേരം മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പറയുന്നു.
പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.