അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി
Sunday, May 4, 2025 11:30 PM IST
പാലക്കാട്: ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയിൽ ആണ് സംഭവം.
ജാർഖണ്ഡ് സ്വദേശി രവി (35) ആണ് കൊല്ലപ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലെ തർക്കമാണ് കൊലയ്ക്ക് കാരണം.
ആസാം സ്വദേശിയാണ് കൊലപാതകം നടത്തിയതെന്നാണ് സംശയം. ഇയാൾ ഒളിവിലാണ്.