ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​നു നേ​രെ മി​സൈ​ലാ​ക്ര​മ​ണ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​യ​ർ ഇ​ന്ത്യ വി​മാ​നം വ​ഴി​തി​രി​ച്ചു​വി​ട്ടു. എ​യ​ർ എ​ന്ത്യ​യു​ടെ ഡ​ൽ​ഹി-​ടെ​ൽ അ​വീ​വ് വി​മാ​നം അ​ബു​ദാ​ബി​യി​ലേ​ക്കാ​ണ് തി​രി​ച്ചു​വി​ട്ട​ത്.

ആ​റാം തി​യ​തി വ​രെ ഡ​ൽ​ഹി-​ടെ​ൽ അ​വീ​വ് സ​ർ​വീ​സ് ഉ​ണ്ടാ​കി​ല്ലെ​ന്നും എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു. അ​തു​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ബു​ക്ക്ചെ​യ്ത​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി മ​റ്റൊ​രു ദി​വ​സം ബു​ക്ക്ചെ​യാ​നോ റീ​ഫ​ണ്ടി​നോ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്നും എ​യ​ർ ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി.

യെ​മ​നി​ല്‍​നി​ന്ന് ഹൂ​തി വി​മ​ത​ർ തൊ​ടു​ത്തു​വി​ട്ട ബാ​ല​സ്റ്റി​ക് മി​സൈ​ലാ​ണ് ഇ​സ്ര​യേ​ലി​ലെ ബെ​ന്‍ ഗു​റി​യോ​ണ്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​തി​ച്ച​ത്. മി​സൈ​ലാ​ക്ര​മ​ണ​ത്തി​ല്‍ ആ​റോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യി ഇ​സ്ര​യേ​ലി മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.