അതിർത്തി ലംഘിക്കാൻ ശ്രമംനടത്തിയ പാക് റേഞ്ചർ കസ്റ്റഡിയിൽ
Sunday, May 4, 2025 6:21 PM IST
ന്യൂഡൽഹി: അതിർത്തി ലംഘിക്കാൻ ശ്രമിച്ച പാക് റേഞ്ചറെ ഇന്ത്യൻ സൈന്യം കസ്റ്റഡിയിലെടുത്തു. രാജസ്ഥാൻ അതിർത്തിയിലൂടെ ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോഴാണ് പാക് ജവാൻ അറസ്റ്റിലായത്.
ശനിയാഴ്ച രാവിലെ പിടികൂടിയ ഇയാളെ ചോദ്യം ചെയ്തു വരികയാണ്. അടുത്തിടെ പഞ്ചാബ് അതിർത്തി കടന്നെന്ന് ആരോപിച്ച് ബിഎസ്എഫ് ജവാനെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തിരുന്നു.
182 ബറ്റാലിയൻ കോൺസ്റ്റബിൾ പി.കെ. സിംഗാണ് പാക് കസ്റ്റഡിയിലുള്ളത്. ഇതുവരെ ഈ സൈനികന്റെ മോചനം സാധ്യമായിട്ടില്ല. ഇതിനിടെയാണ് പാക് റേഞ്ചർ ഇന്ത്യയുടെ കസ്റ്റഡിയിലായത്.