ഇസ്രയേൽ വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; ഏഴിരട്ടി മടങ്ങില്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ
Sunday, May 4, 2025 4:50 PM IST
ടെൽ അവീവ്: ഇസ്രയേൽ വിമാനത്താവളത്തിൽ മിസൈൽ ആക്രമണം. ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിനുനേരെയാണ് മിസൈൽ ആക്രമണമുണ്ടായത്.
യെമനില്‍നിന്ന് ഹൂതി വിമതർ തൊടുത്തുവിട്ട ബാലസ്റ്റിക് മിസൈലാണ് വിമാനത്താവളത്തിൽ പതിച്ചത് എന്നാണ് വിവരം. ആക്രമണം ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു.
ഏഴിരട്ടി മടങ്ങില്‍ തിരിച്ചടി നല്‍കുമെന്നും സൈന്യം പ്രഖ്യാപിച്ചു. മിസൈലാക്രമണത്തില്‍ ആറോളം പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലിന്റെ മിസൈൽ പ്രതിരോധ സംവിധാനം പരാജയപ്പെട്ടുവെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ വിമാനത്താവളം മണിക്കൂറുകളോളം അടച്ചു. നിലവിൽ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതായാണ് വിവരം.