തിരുവനന്തപുരത്ത് അച്ഛന് മകനെ കുത്തിക്കൊന്നു
Sunday, May 4, 2025 9:25 AM IST
തിരുവനന്തപുരം: അന്പൂരിയിൽ അച്ഛന് മകനെ കുത്തിക്കൊന്നു. കുന്നത്തുമല സ്വദേശി മനോജ് (29) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ മനോജിനെ നാട്ടുകാര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കറിക്കത്തി കൊണ്ട് അച്ഛൻ വിജയൻ മനോജിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. കൊലപാതകത്തിനുശേഷം വിജയന് ഓടി രക്ഷപ്പെട്ടിരുന്നു. പിന്നീട് നെയ്യാര്‍ ഡാം പോലീസ് വിജയനെ കസ്റ്റഡിയിലെടുത്തു.
വസ്തുവുമായി ബന്ധപ്പെട്ട കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.